NEWS
കൊച്ചിയിൽ പെൺവാണിഭ സംഘത്തിലെ ആറു സ്ത്രീകളടക്കം ഒമ്പതുപേർ പിടിയിൽ
15/07/2025 06:59 AM IST
nila

കൊച്ചി നഗരത്തിൽ പെൺവാണിഭ സംഘം പിടിയിൽ. സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപത്തെ വാടകവീട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാത്രിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആറു സ്ത്രീകൾ ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് പിടികൂടി. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേരും ഒരു ഇടപാടുകാരനുമാണ് അറസ്റ്റിലായ പുരുഷന്മാർ.
മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണ് പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ. വീട് വാടകയ്ക്കെടുത്താണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇതിനായി യുവതികളെ എത്തിച്ചു. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








