
പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനിൽ പുതു പോലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്ത് ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിട്ടുള്ളതാണ് കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പോലീസും ചേർന്നാണ് റൈഡ് നടത്തിയിട്ടുള്ളത് ഏറെ ദുഷ്കരം ആയിട്ടുള്ള കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പോലീസ് അവിടെ എത്തിച്ചേർന്നത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ട് എന്ന് കേരള ATS DIG ശ്രീ. പുട്ടാ വിമലാദിത്യ ips നു വിവരം ലഭിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ അജിത് കുമാർ ഐപിഎസിന് വിവരം കൈമാറിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഇത് കൃഷി ചെയ്യുന്നവരെ കുറിച്ചും, വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷിച്ചു വരുന്നുണ്ട്. കേരള പോലീസിന്റെ തന്നെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത് വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.
Photo Courtesy - Google











