06:18pm 10 August 2026
NEWS
ഇൻസ്റ്റഗ്രാം വഴി പരിചയം; പതിനാലുകാരികളായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
10/08/2026  04:08 PM IST
nila
ഇൻസ്റ്റഗ്രാം വഴി പരിചയം; പതിനാലുകാരികളായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആദ്യമായി ഒരു വിദ്യാർഥിനിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് പെൺകുട്ടിയുടെ കൂട്ടുകാരിയുമായും അടുപ്പത്തിലായി. ഇരുവരോടും പ്രണയം നടിച്ച ഇയാൾ ലൈംഗികാതിക്രമം നടത്തുന്നതിനായി കണ്ണൂരിൽനിന്ന് പോത്തൻകോട്ടെത്തുകയായിരുന്നു.

വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഒരു പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ചശേഷം രാത്രി വീട്ടുകാർ ഉറങ്ങുന്ന സമയത്താണ് ഇയാൾ മടങ്ങിയത്.

സംഭവത്തിന് പിന്നാലെ പ്രതി ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. പിന്നീട് ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതോടെയാണ് നേരത്തെയുണ്ടായ സംഭവങ്ങൾ പുറത്തറിയുന്നത്.

ആദ്യ പെൺകുട്ടിയുടെ കുടുംബം പോത്തൻകോട് പൊലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ കുട്ടിയും സമാനമായ അതിക്രമത്തിന് ഇരയായതായി അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

കണ്ണൂരിലെത്തിയ പോത്തൻകോട് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അനുരാജിനെതിരെ നേരത്തെയും രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img