04:40pm 11 November 2026
NEWS
സിപിഐയുടെ എതിർപ്പിന് പുല്ലുവില; പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു
23/10/2025  09:29 PM IST
nila
സിപിഐയുടെ എതിർപ്പിന് പുല്ലുവില; പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു

പി.എം.ശ്രീ സ്‌കൂൾ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചു. സിപിഐയുടെ ശക്തമായ എതിർപ്പിനെ അവ​ഗണിച്ചാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്രഫണ്ട് ലഭിക്കാൻ പിഎം-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് സിപിഎമ്മും വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെ സിപിഐ എതിർപ്പ് ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ല.

വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് ലഭ്യമാകും. 
 ആർഎസ്എസ് അജൻഡയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎം-ശ്രീ പദ്ധതിയെ  സിപിഐ എതിർത്തത്. പി എം ശ്രീ നടപ്പാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്നും സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഐയുടെ എതിർപ്പ് അവഗണിക്കില്ലെന്നും വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇടത് മുന്നണിയിലോ സിപിഎം - സിപിഐ ചർച്ചയോ പോലും നടത്താതെയാണ് ഇപ്പോൾ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാർ ഇതിനെ എതിർത്തിരുന്നു. ഇതിനിടയിലാണ് പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img