09:50pm 26 May 2026
NEWS
ഹയർസെക്കൻഡറി ഫലം: ഉപരിപഠനത്തിന് യോ​ഗ്യത നേടിയത് 2.9 ലക്ഷം വിദ്യാർഥികൾ
26/05/2026  05:09 PM IST
nila
ഹയർസെക്കൻഡറി ഫലം: ഉപരിപഠനത്തിന് യോ​ഗ്യത നേടിയത് 2.9 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 77.97 ശതമാനം വിദ്യാർഥികൾ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി N. Shamsuddeen അറിയിച്ചു. ആകെ 2,90,398 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ 77.81 ശതമാനത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തിൽ നേരിയ വർധനവുണ്ട്.

വിഭാഗാടിസ്ഥാനത്തിൽ സയൻസ് വിഭാഗത്തിൽ 1,58,836 പേരും കൊമേഴ്‌സ് വിഭാഗത്തിൽ 81,147 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 50,398 പേരും ഉപരിപഠന യോഗ്യത നേടി. 30,561 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

ജില്ലകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം 84.64 ശതമാനത്തോടെ ഇടുക്കി സ്വന്തമാക്കിയപ്പോൾ, 71.72 ശതമാനവുമായി കാസർകോട് ആണ് പട്ടികയിൽ അവസാന സ്ഥാനത്ത്. സംസ്ഥാനത്തെ 76 സ്കൂളുകൾ നൂറുശതമാനം വിജയം രേഖപ്പെടുത്തി. കൂടാതെ 50 പെൺകുട്ടികളും 10 ആൺകുട്ടികളും എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കായ 1200 നേടി ശ്രദ്ധേയരായി.

പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർഥികൾക്കായി സേ പരീക്ഷ 2026 ജൂൺ 29 മുതൽ ജൂലൈ 3 വരെ നടത്തുമെന്ന് മന്ത്രി അറിയിച്ചു.


വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും വഴി ഫലം അറിയാം. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.

ഫലം അറിയാൻ വെബ്സൈറ്റുകൾ: 

nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in

മൊബൈൽആപ്പുകൾ: SAPHALAM 2026, iExaMS-Kerala

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img