03:32pm 08 September 2026
NEWS
ഓണം ബംപർ അടിച്ച ഭാഗ്യവാൻ ആലപ്പുഴക്കാരൻ ശരത് എസ് നായർ
06/10/2025  12:36 PM IST
nila
 ഓണം ബംപർ അടിച്ച ഭാഗ്യവാൻ ആലപ്പുഴക്കാരൻ ശരത് എസ് നായർ

25 കോടിയുടെ ഓണം ബംപർ അടിച്ചത് നെട്ടൂർ സ്വദേശിനിക്കല്ല. ആലപ്പുഴ സ്വദേശിക്കാണ് ഇക്കുറി ഓണം ബംപർ അടിച്ചിരിക്കുന്നത്. തുറവൂർ സ്വദേശി ശരത് എസ്.നായരാണ് ആ ഭാ​ഗ്യവാൻ. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഇദ്ദേഹം ടിക്കറ്റ് ഹാജരാക്കി. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്. 

നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.