06:57pm 09 November 2026
NEWS
നിലമ്പൂരിൽ എം. സ്വരാജ് ജയിച്ച് മന്ത്രിയാകുമെന്ന് ബിജെപി അനുകൂല നിരീക്ഷകൻ
03/06/2025  10:45 AM IST
nila
നിലമ്പൂരിൽ എം. സ്വരാജ് ജയിച്ച് മന്ത്രിയാകുമെന്ന് ബിജെപി അനുകൂല നിരീക്ഷകൻ

നിലമ്പൂരിൽ എം. സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകൻ. ബിജെപിക്കുവേണ്ടി മാധ്യമങ്ങളിൽ സംസാരിക്കുന്ന ഷാബു പ്രസാദാണ് നിലമ്പൂരിൽ എം സ്വരാജ് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. നിയമസഭാം​ഗം മാത്രമല്ല, സ്വരാജ് മന്ത്രിയാകുമെന്നും ഷാബു പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

കാലാകാലങ്ങളായി കോൺഗ്രസിന് വോട്ടുചെയ്തുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളിലെ വലിയൊരുവിഭാഗം ബിജെപിക്ക് വോട്ടുചെയ്യും. അല്ലെങ്കിൽ വിട്ടുനിൽക്കും. 2026-ലെ തിരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻപോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.’ -ഷാബു പ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img