09:41am 18 January 2026
NEWS
ദേ ഇ.പി.എഫിന്റെ പേരിലും തട്ടിപ്പ്
കരുതിയിരുന്നില്ലെങ്കില്‍ നങ്ങളും വീഴും
ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍

01/11/2019  03:59 AM IST
Keralasabdam Online Desk
ഇ.പി.എഫിന്റെ പേരിലും തട്ടിപ്പ്
HIGHLIGHTS

1990 നും 2019നും ഇടയ്ക്ക് ജോലി ചെയ്തയാളാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ 80,000 രൂപ ലഭിക്കാന്‍ അര്‍ഹനാണ് എന്ന സന്ദേശം വരും. ഒട്ടേറെ വാട്‌സാപ് അക്കൗണ്ടുകളിലേക്ക് ഇതിനകം ഈ ലിങ്ക് എത്തിയതായി ഇ.പി.എഫ്.ഒ. വൃത്തങ്ങള്‍ പറഞ്ഞു

.ടി.എം. തട്ടിപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ് ഇത്യാതി പല ഐറ്റങ്ങളും മലയാളി കണ്ടിട്ടുണ്ട്. ഇപ്പോള്‍ ദേ പ്രോവിഡന്റ് ഫണ്ടിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പുവീരന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്. കരുതിയിരുന്നില്ലെങ്കില്‍ കീശ കാലിയാകുന്ന വഴി കാണത്തില്ല. കേരളാപൊലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പും നല്‍കുന്നുണ്ട്.
പുതിയ തട്ടിപ്പ് ഇങ്ങിനെ  - തൊഴിലാളി പ്രോവിഡന്റ് ഫണ്ടിന്റെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നത്. ഇ.പി.എഫ്. അംഗങ്ങളുടെ അക്കൗണ്ടിലേക്ക് കൂടിയ പലിശ നിക്ഷേപിക്കാന്‍ ആരംഭിച്ചതോടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് കളം ഒരുങ്ങുന്നത്. വാട്ട്‌സ്ആപ്പ് സന്ദേശമായും എസ്.എം.എസായും തട്ടിപ്പുകാര്‍ നിങ്ങളെ സമീപിച്ചേക്കാം. 1990 നും 2019 നും ഇടയ്ക്ക് ഇ.പി.എഫില്‍ അംഗങ്ങളായവര്‍ക്ക് 80,000 രൂപ വീതം നല്‍കുന്നു എന്ന വ്യാജ സന്ദേശത്തിലൂടെയാണു പണം തട്ടാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇ.പി.എഫ്. വെബ്‌സൈറ്റിലേതിനു സമാനമായ ചിത്രങ്ങള്‍ നല്‍കിയാണു തട്ടിപ്പ്. http://socialdraw.top/epf എന്ന ലിങ്കിലൂടെ സൈറ്റില്‍ കയറിയാല്‍ ഇ.പി.എഫ്. വെബ്‌സൈറ്റിന്റെ മുകള്‍ഭാഗത്തുള്ള ഗ്രാഫിക്‌സ് അതേപടി കാണാം. സമാനമായ നിരവധി തട്ടിപ്പുസൈറ്റുകള്‍ ഉണ്ട്. ഇവയില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ 18 വയസ്സായ ആളാണോ, 1990 നും 2019നും ഇടയ്ക്ക് ജോലി ചെയ്തയാളാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ 80,000 രൂപ ലഭിക്കാന്‍ അര്‍ഹനാണ് എന്ന സന്ദേശം വരും. ഒട്ടേറെ വാട്‌സാപ് അക്കൗണ്ടുകളിലേക്ക് ഇതിനകം ഈ ലിങ്ക് എത്തിയതായി ഇ.പി.എഫ്.ഒ. വൃത്തങ്ങള്‍ പറഞ്ഞു. യു.എ.എന്‍. നമ്പറോ ആധാര്‍, പാന്‍ വിവരങ്ങളോ ഫോണിലൂടെയോ മറ്റേതെങ്കിലും സൈറ്റുകളിലൂടെയോ നല്‍കരുതെന്ന് ഇ.പി.എഫ്.ഒ. മുന്നറിയിപ്പു നല്‍കുന്നു. കാശിനെങ്ങാനും ടൈറ്റായി നില്‍ക്കുന്ന സമയത്ത് ഇത്തരം തട്ടിപ്പുകാര്‍ക്ക് തലവെച്ചുനല്‍കിയാല്‍ പെട്ടതുതന്നെ. ഉള്ളപണം കൂടി തട്ടിപ്പുവീരന്‍മാര്‍ കൊണ്ടുപോകും. ജാഗ്രതൈ....!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img