ആദിത്യന്‍ താരമാവുകയാണ്
അഭിമാനത്തോടെ നാട്ടുകാരും

എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മരത്തില്‍ കരവിരുത് കാട്ടുന്നത് കണ്ട അച്ഛന്‍ സതീഷാണു മകന്റെ കലാവാസന തിരിച്ചറിഞ്ഞത്. ഇതോടെ കരകൗശല നിര്‍മാണത്തിന് എളുപ്പമായ മള്‍ട്ടിവുഡിലായി പിന്നീടു കരവിരുതുകള്‍. വാഹന നിര്‍മാണത്തില്‍ കമ്പം കയറിയ ആദിത്യന്‍ ഒട്ടേറെ വാഹനങ്ങളുടെ മാതൃകയുണ്ടാക്കി
ആദിത്യന്‍ എന്ന കൊച്ചുമിടുക്കന്‍ താരമാവുകയാണ്. എങ്ങിനെയെന്നല്ലേ ? ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും നാഷനല്‍ പെര്‍മിറ്റ് ലോറിയും അത്ഭുതത്തോടെ
നോക്കിനില്‍ക്കേണ്ട പ്രായത്തില്‍ ഇവയുടെയെല്ലാം തനിപ്പകര്‍പ്പുണ്ടാക്കി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ആദിത്യന്‍ എന്ന ഒന്‍പതാം ക്ലാസുകാരന്‍. കൊടകര മനക്കുളങ്ങര പോത്തിക്കരവീട്ടില്‍ സതീഷിന്റെയും സബിതയുടെയും മകനായ ആദിത്യന്‍ കൊടകര ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഫര്‍ണിച്ചര്‍പണിയില്‍ വിദഗ്ദനായ അച്ഛന്‍ സതീഷില്‍ നിന്നാണ് ആദിത്യന്‍ മരത്തില്‍ കരവിരുത് കാട്ടുന്നതിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മരത്തില്‍ കരവിരുത് കാട്ടുന്നത് കണ്ട അച്ഛന്‍ സതീഷാണു മകന്റെ കലാവാസന തിരിച്ചറിഞ്ഞത്. ഇതോടെ കരകൗശല നിര്‍മാണത്തിന് എളുപ്പമായ മള്‍ട്ടിവുഡിലായി പിന്നീടു കരവിരുതുകള്‍. വാഹന നിര്‍മാണത്തില്‍ കമ്പം കയറിയ ആദിത്യന്‍ ഒട്ടേറെ വാഹനങ്ങളുടെ മാതൃകയുണ്ടാക്കി. കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍, വാനുകള്‍, ടിപ്പറുകള്‍ തുടങ്ങിയവ ആദിത്യന്റെ കരവിരുതില്‍ രൂപം കൊണ്ടു. ചിത്രം വരയ്ക്കുന്ന ആദിത്യന്‍, വാഹന മാതൃകകള്‍ക്ക് അനുയോജ്യമായ നിറങ്ങളും എഴുത്തുകളുംകൊണ്ട് വാഹനത്തെ മോടിപിടിപ്പിക്കും. ഇതിനും പുറമേ വാഹനങ്ങള്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്യും. സ്‌കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ ആദിത്യന്റെ കരവിരുതിനു സമ്മാനം ലഭിച്ചിട്ടുണ്ട്. നവംബര്‍ 28ന് പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സംസ്ഥാന തല ടെക് ഫെയറില്‍ ആദിത്യന്റെ കളിവണ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അച്ഛന്‍ സതീഷ് പറയുന്നു. ആദിത്യന്റെ സൃഷ്ടികള്‍ കാണാന്‍ നിരവധിപേരാണ് കൊടകരയിലെ വസതിയില്‍ എത്തുന്നത്. ഇതോടെ ആദിത്യന്‍ കൊടകരക്കാരുടെ അഭിമാനമായി മാറുകയാണ്.
Photo Courtesy - Google











