03:04am 13 November 2026
NEWS
കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനം സമാപിച്ചു
13/03/2026  05:26 PM IST
NILA
കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സ്  സംസ്ഥാന സമ്മേളനം സമാപിച്ചു

 

ചെങ്ങുന്നൂർ:  കേരളത്തിലെ പട്ടണങ്ങളുടെ മുഖം മനോഹരമായി പരിപാലിക്കുന്ന കണ്ടിജൻ്റ് വിഭാഗം തൊഴിലാളികൾക്ക് ശമ്പള പരിഷ്ക്കരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സർവ്വീസ് റൂൾ അടിയന്തരമായി നടപ്പിലാക്കുകയും വേണമെന്ന്  കണ്ണൂരിൽ
സമാപിച്ച കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സ് 38 -ാം സംസ്ഥാന സമ്മേളനം സർക്കാരി നോടഭ്യർത്ഥിച്ചു.
      സംസ്ഥാന സമ്മേളനം കണ്ണൂർ ഡി. സി. സി. പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡൻ്റ് റ്റി.എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ദേവദാസ് വർക്കിംഗ് പ്രസിഡൻ്റ്,തോമസ് കല്ലാടൻ, കെ. പി. സി. സി. മെമ്പർ റ്റി. ഒ മോഹനൻ, യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി. സുധീഷ് മുണ്ടേരി, അമൃത രാമകൃഷ്ണൻ, രാഹുൽ കായക്കൽ സി. പവിത്രൻ , സുധീർ വി.ആർ എന്നിവർ പ്രസംഗിച്ചു.
        സമാപന സമ്മേളനം കണ്ണൂർ മേയർ പി.ഇന്ദിര ഉത്‌ഘാടനം ചെയ്തു . ശ്രീകണ് പുരം നഗരസഭ ചെയർ പേ്സൺ ഇ.വി . രാമകൃഷണൻ നേതാക്കളായ ശ്രീജ മഠത്തിൽ , ലീല ദീപക് ,
ജി. മനോജ് കുമാർ, ആർ. ജയകുമാർ, വിജയൻ ഇളയിടം, കെ. ചന്ദ്രൻ, കെ. എൻ. എ അമീർ, മുജേഷ് ശാസ്ത്രി കെ. പി. മനോജ് എന്നിവർ പ്രസംഗിച്ചു 

 പുതിയതായി തെരഞ്ഞെടുത്ത സംസ്ഥാന കമ്മറ്റി ഭാരവാഹികൾ.
ചാണ്ടി ഉമ്മൻ എം എൽ ഏ (പ്രസിഡൻ്റ്) കെ ദേവദാസ് (ജനറൽ സെക്രട്ടറി) റ്റി. എ. രാധാകൃഷ്ണൻ, തോമസ് കല്ലാടൻ (വർക്കിംഗ് പ്രസിഡൻ്റുമാർ) 
 കെ.ജെ ജയിംസ്, തോമസ് ജോസഫ്, അടൂർ ജയപ്രസാദ്,എ.ഡി. ജോയി, കെ ദിവ്യ (വൈസ് പ്രസിഡൻ്റുമാർ) കെ. ചന്ദ്രൻ (ഓർഗനൈസിംഗ് സെക്രട്ടറി) സി. പവിത്രൻ, കെ പി
.മനോജ് , കെ എൻ ഏ അമീർ, തമ്മനം സുരേന്രൻ കെ. ഷിബുരാജൻ,ടോമിച്ചൻ കെ തോമസ് സോളമൻ റൊസാരിയോ, തുളസീധരൻ, അനിത കുമാരി , കെ പി
 സുധീർ, പി ആർ
  റഷീദ് താനത്ത് സെക്രട്ടറിമാർ) റ്റി.ബി. ഷാജി (ട്രഷറർ)ജില്ലാ പ്രസിസൻ്റുമാരായി സുരേഷ് കുന്നു കഴി ത്രിരുവനന്തപുരം) കെ.ബി ഷഹാൽ (കൊല്ലം) ആർ ജയകുമാർ പ്രത്തനംതിട്ട)ജി.മനോജ് കുമാർ (ആലപ്പുഴ) എം.എ. ഷാജി കോട്ടയം ) ജയിംസ് അധികാരം (എറണാകുളം) തോമസ് മൈക്കിൾ (ഇടുക്കി) വിജയൻ ഇളയിടം ( തൃശൂർ) എം. കെ.മുഹേഷ് (പാലക്കാട് പി.കെ. എം. ബഷീർ(മലപ്പുറം) മുജേഷ് ശാസ്ത്രി (കോഴിക്കോട്) രാജു കൽപ്പറ്റ (വയനാട്) സുധീഷ് മുണ്ടേരി (കണ്ണൂർ)ബാലകൃഷ്ണൻ ക്രാസർകോട് ) എന്നിവരേയും തെരഞ്ഞെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.