06:09am 06 November 2026
NEWS
ബലാത്സം​ഗക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടും മുകേഷ് എംഎൽഎയെ കൈവിടാതെ സിപിഎം

02/02/2025  01:54 PM IST
nila
ബലാത്സം​ഗക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടും മുകേഷ് എംഎൽഎയെ കൈവിടാതെ സിപിഎം

കണ്ണൂർ: താരസംഘടനയിൽ അം​ഗത്വം വാ​ഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിൽവെച്ച് ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ നടനും നിയമസഭാം​ഗവുമായ എം മുകേഷിനെ കൈവിടാതെ സിപിഎം. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയും അദ്ദേഹത്തെ പിന്തുണച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി രം​ഗത്തെത്തി. മുകേഷ് നിയമസഭാം​ഗത്വം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്. 

കേസിൽ കോടതി തീരുമാനം വരുന്നത് വരെ മുകേഷ് എം.എൽ.എ. സ്ഥാനത്ത് തുടരുമെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോൾ ആലോചിക്കാം, അതാണ് പാർട്ടിയുടെ നിലപാട്- എന്നാണ് അദ്ദേഹം പറഞ്ഞത്.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടനും എം.എൽ.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എൽ.എയ്ക്കെതിരായി നൽകിയ പരാതി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img