09:34am 09 November 2026
NEWS
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം പൊടിപൊടിക്കാൻ നൂറു കോടി രൂപ
20/04/2025  07:46 AM IST
nila
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം പൊടിപൊടിക്കാൻ നൂറു കോടി രൂപ

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിനായി ചിലവഴിക്കുക നൂറുകോടിലേറെ രൂപ. എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരിൽ 7 ദിവസത്തെ പ്രദർശന, വിപണന മേളകളും  മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയും എൽഡിഎഫ് റാലിയും ഉൾപ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം കോടികൾ ചിലവഴിച്ച് ആഘോഷിക്കുന്നത്. 

ശീതീകരിച്ച കൂറ്റൻ പന്തലുകളാണ് എല്ലാ ജില്ലയിലും ആഘോഷങ്ങളുടെ ഭാ​ഗമായി നിർമ്മിക്കുക. ഇവയു‍ൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ചുമതല കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനാണ് (ഐഐഐസി).   ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നൽകും. ഈയിനത്തിൽ 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനമാണ് ഐഐഐസി.

ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കൺസോർഷ്യമാണു സൗകര്യങ്ങൾ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കൺസോർഷ്യം വിവിധ കമ്പനികൾക്കു വീതിച്ചു നൽകിയിട്ടുണ്ട്. പരിപാടിയുടെ ഏകോപനം നിർവഹിക്കുന്ന ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്. പ്രത്യേക പവിലിയൻ, കലാപരിപാടികൾ, ജില്ലാതല യോഗം, പ്രാദേശിക പ്രചാരണങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക.

ജില്ലകളിലെ പ്രദർശന, വിപണന മേളകളിൽ പങ്കെടുക്കാൻ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 7 ലക്ഷം വീതം ചെലവിടാൻ അനുമതിയുണ്ട്. ഇതനുസരിച്ച് ഒരു ജില്ലയിൽ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും 3.5 കോടിയോളം ചെലവിടും. എല്ലാ ജില്ലകളിലും കൂടി ഈ വിഭാഗത്തിൽ ചെലവ് 49 കോടി വരും. പരസ്യബോർഡുകൾ സ്ഥാപിക്കാനായി 20.71 കോടി നീക്കിവച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img