12:27am 06 November 2026
NEWS
റാന്നി സ്വദേശിയായ യുവാവ് വധുവിനെ ഉപേക്ഷിച്ച് സ്വർണവുമായി മുങ്ങിയെന്ന് പരാതി
01/02/2025  08:22 AM IST
nila
റാന്നി സ്വദേശിയായ യുവാവ് വധുവിനെ ഉപേക്ഷിച്ച് സ്വർണവുമായി മുങ്ങിയെന്ന് പരാതി

കടുത്തുരുത്തി: വിവാഹ പിറ്റേന്ന് നവവരൻ വധുവിനെ ഉപേക്ഷിച്ച് സ്വർണവുമായി മുങ്ങിയെന്ന് പരാതി. കടുത്തുരുത്തി സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളാണ് പരാതി നൽകിയിരിക്കുന്നത്.  റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയെന്നാണ് പരാതി. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ജനുവരി 23ന് ആയിരുന്നു കടുത്തുരുത്തി സ്വ​ദേശിനിയും റാന്നി സ്വദേശിയായ യുവാവുമായുള്ള വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ ഇയാൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്തു സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img