07:45am 19 April 2026
NEWS
ബാങ്കുകാരുടെ ജപ്തി ഭീഷണി നേരിടുന്നയാൾക്ക് ഭാ​ഗ്യദേവതയുടെ കടാ​ക്ഷം
11/01/2025  03:49 PM IST
nila
ബാങ്കുകാരുടെ ജപ്തി ഭീഷണി നേരിടുന്നയാൾക്ക് ഭാ​ഗ്യദേവതയുടെ കടാ​ക്ഷം

കണ്ണൂർ: ബാങ്കുകാരുടെ ജപ്തി ഭീഷണി നേരിടുന്നയാൾക്ക് ഭാ​ഗ്യദേവതയുടെ കടാ​ക്ഷം. കോവൂരിലെ രാജീവനാണ് കേരള സംസ്ഥാന ലോട്ടറി തുണയായത്. കേരള സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ പ്ലസിൻ്റെ ഒന്നാം സമ്മാനമാണ് രാജീവന് തുണയായത്. ഇക്കഴിഞ്ഞ ഒമ്പതിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ( PR - 370854) ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ലോട്ടറി ഏജന്റായ രാജീവൻ വിറ്റ ടിക്കറ്റിനാണ്. വീട് നിർമിക്കാൻ എടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണിയുടെ നിഴലിൽ പകച്ചുനിൽക്കുമ്പോളാണ് രാജീവന് 

 ചാലോടിലെ കൃഷ്ണ ലോട്ടറി ഏജൻസിക്ക് കീഴിൽ സബ് ഏജൻറായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. മൂന്ന് വർഷത്തോളമായ ലോട്ടറി വില്പനരം​ഗത്തുണ്ട് ഇദ്ദേഹം. പ്രയാസങ്ങൾകാരണം മറ്റു ജോലികൾ ചെയ്യാൻ പറ്റാതായതോടെയാണ് ഈ മേഖലയിലക്ക് തിരിഞ്ഞത്. 2019 ൽ വീടു നിർമാണത്തിനായി കേരള ബാങ്ക് കൂടാളി ശാഖയിൽ നിന്നും ആറ് ലക്ഷം രൂപ വായ്പയെടുത്തത് അടക്കാനാകാതെ ജപ്തി ഭീഷണി നേരിടുമ്പോഴാണ് ഭാഗ്യം തുണച്ചതെന്ന് രാജീവൻ പറഞ്ഞു. കമ്മീഷൻ തുക ലഭിച്ചാൽ വായ്പ തിരിച്ചടക്കാനാകുമെന്നും ഇദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img