
കേരളത്തിൽ ഓണക്കാലത്ത് വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ ഓണക്കാലത്ത് 824.07 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. ഈ വർഷത്തെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.
ഈ വർഷത്തെ ഓണ നാളുകളിൽ കേരളത്തിലെ മദ്യവിൽപന ഇങ്ങനെ..
ഓഗസ്റ്റ് 25 –66.88 കോടി
ഓഗസ്റ്റ് 26 –64.61 കോടി
ഓഗസ്റ്റ് 27 –73.75 കോടി
ഓഗസ്റ്റ് 28 –55.61 കോടി
ഓഗസ്റ്റ് 29 –80.41 കോടി
ഓഗസ്റ്റ് 30 –85.54 കോടി
ഓഗസ്റ്റ് 31 –74.99 കോടി
സെപ്റ്റംബർ 2 –90.43 കോടി
സെപ്റ്റംബർ 3 –96.52 കോടി
സെപ്റ്റംബർ 4 –137.64 കോടി
സെപ്റ്റംബർ 6 –94.36 കോടി











