06:00am 11 November 2026
NEWS
കേരളത്തിൽ ഓണക്കാലത്ത് വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യം
08/09/2025  10:55 AM IST
nila
കേരളത്തിൽ ഓണക്കാലത്ത് വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യം

കേരളത്തിൽ ഓണക്കാലത്ത് വിറ്റഴിച്ചത്  920.74 കോടി രൂപയുടെ മദ്യം.  അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ ഓണക്കാലത്ത് 824.07 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. ഈ വർഷത്തെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 

തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു. 

ഈ വർഷത്തെ ഓണ നാളുകളിൽ കേരളത്തിലെ മദ്യവിൽപന ഇങ്ങനെ..

ഓഗസ്റ്റ് 25 –66.88 കോടി
ഓഗസ്റ്റ് 26 –64.61 കോടി
ഓഗസ്റ്റ് 27 –73.75 കോടി
ഓഗസ്റ്റ് 28 –55.61 കോടി
ഓഗസ്റ്റ് 29 –80.41 കോടി
ഓഗസ്റ്റ് 30 –85.54 കോടി
ഓഗസ്റ്റ് 31 –74.99 കോടി
സെപ്റ്റംബർ 2 –90.43 കോടി
സെപ്റ്റംബർ 3 –96.52 കോടി
സെപ്റ്റംബർ 4 –137.64 കോടി
സെപ്റ്റംബർ 6 –94.36 കോടി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img