10:50pm 16 June 2026
NEWS
ഗാർഹിക തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം കേരള ലേബർ മൂവ്മെന്റ്
16/06/2026  07:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗാർഹിക തൊഴിലാളികളുടെ  സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം കേരള ലേബർ മൂവ്മെന്റ്
HIGHLIGHTS

ഗാർഹിക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കേരള ലേബർ മൂവ്മെന്റ് സംഘടിപ്പിച്ച  സമ്മേളനം ഉമ തോമസ് എംഎൽഎ  ഉദ്ഘാടനം ചെയ്യുന്നു.  ഡിക്സൺ മനിക്ക്: ബെറ്റ് സി ബ്ലെയ്സ്, ജോസഫ് ജൂഡ് , ഫാ. അരുൺ വലിയതാഴത്ത്, അഡ്വ. അഞ്ജലി സൈറസ്, ജോസ് മാത്യു, സിസ്റ്റർ ലീന, ബാബു തണ്ണിക്കോട്, തോമസ് മാത്യു എന്നിവർ സമീപം

കൊച്ചി: ഗാർഹിക തൊഴിലാളികളുടെ  സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്ന് ഗാർഹിക തൊഴിലാളി സമ്മേളനം. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 189-ാം കൺവെൻഷൻ പ്രായോഗികമാക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്തണം.

കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള കേരള ഡൊമസ്റ്റിക് വർക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി  എറണാകുളം പി.ഒ.സി (POC) യിൽ നടന്ന സമ്മേളനം   ശ്രീമതി ഉമ തോമസ് എം.എൽ.എ
 ഉദ്ഘാടനം ചെയ്തു.

ഡൊമസ്റ്റിക് വർക്കേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ്  അധ്യക്ഷത വഹിച്ചു.കെ.എൽ.എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ,   സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്,  കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, യു.റ്റി.എ സംസ്ഥാന ചെയർമാൻ ജോസഫ് ജൂഡ്, കെ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യൂ, യു.റ്റി.എ കൺവീനർ ബാബു തണ്ണിക്കോട്ട്, വനിത ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്‌സ്, വനിത ഫോറം സംസ്ഥാന സെക്രട്ടറി റോസമ്മ, കെ.എൽ.എം സംസ്ഥാന കോർഡിനേറ്റർ സിസ്റ്റർ ലീന. സി എന്നിവർ  സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ഗാർഹിക തൊഴിലാളികളുടെ പ്രസക്തി, വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും ക്ലാസ് നയിക്കുകയും ചെയ്തു. ഫോറം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img