സ്ത്രീകൾക്ക് വലിയ അവസരം മുന്നിൽ; ലോകത്തെ ഏറ്റവും വലിയ വനിതാ ഹാക്കത്തോണിന് കേരളം വേദിയാകുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു

സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓഫ്ലൈൻ ഹാക്കത്തോണായ 'ടിങ്ക് ഹർ ഹാക്ക് 2026'-ന് കേരളം ഒരുങ്ങുന്നു. ടിങ്കർ ഹബ്ബ് (TinkerHub) സംഘടിപ്പിക്കുന്ന ഹാക്കത്തോണിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. രജിസ്ട്രേഷനും ബന്ധപ്പെടാനുള്ള വിവരങ്ങൾക്കുമായി her.tinkerhub.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9645896675. കൂടുതൽ വിവരങ്ങൾക്ക് tinkerhub.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹാക്കത്തോണിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പെൺകുട്ടികൾക്ക് തങ്ങളുടെ ആശയങ്ങളും ലാപ്ടോപ്പുമായി എത്താം.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാം. കോഡിംഗിലോ ഹാക്കത്തോണിലോ മുൻപരിചയം നിർബന്ധമില്ല. സംസ്ഥാനത്തുടനീളം 100-ലധികം വേദികളിലായി ഒരേസമയം ഹാക്കത്തോൺ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മൂന്ന് സ്ലോട്ടുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം:
ഫെബ്രുവരി 13–14, ഫെബ്രുവരി 20–21, ഫെബ്രുവരി 27–28 എന്നീ തീയതികളിലായാണ് സ്ലോട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. രാത്രി പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഫെബ്രുവരി 14, 21, 28 തീയതികളിൽ തിരഞ്ഞെടുത്ത വേദികളിൽ പകൽ സമയത്തുള്ള സെഷനുകളും ലഭ്യമാണ്.
സാങ്കേതികവിദ്യയിൽ സ്ത്രീകൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM), ഐഇഡിസി, ഐഇഇഇ എന്നിവയുടെ സഹകരണത്തോടെയും AnitaB.org-ന്റെ സ്കോളർഷിപ്പ് പിന്തുണയോടെയുമാണ് ഹാക്കത്തോൺ നടക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഡിജിറ്റൽ സാങ്കേതിക വിദ്യകളും അനുദിനം ലോകത്തെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യയുടെ നിർമാണത്തിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് 'ടിങ്ക് ഹെർ ഹാക്ക്' നടത്തി വരുന്നത് . സാങ്കേതിക മേഖലയിലെ ലിംഗവിവേചനം പരിഹരിക്കുന്നതിനും പുതിയതായി ഈ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസവും നൈപുണ്യവും പ്രായോഗിക പരിശീലനവും നൽകുന്നതിനും ഇടം ഇത് ഒരുക്കുകയും ചെയ്യുന്നു . ഉപഭോക്താക്കൾ എന്നതിലുപരി സാങ്കേതികവിദ്യയുടെ സൃഷ്ടാക്കളായി മാറാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതോടൊപ്പം പ്രതിസന്ധികളും മുൻവിധികളും ഇല്ലാതാക്കി സ്ത്രീകളെ സാങ്കേതികവിദ്യാ രംഗത്ത് തുല്യ പ്രാതിനിധ്യവുമുള്ളഭാവി കെട്ടിപ്പടുക്കാൻ ടിങ്ക് ഹെർ ഹാക്ക് സഹായിക്കുന്നു.
ടിങ്കർഹബ് ഫൗണ്ടേഷനും ടിങ്കർസ്പേസും
സാങ്കേതിക വിദ്യാഭ്യാസവും പ്രായോഗികതയും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് ടിങ്കർഹബ് ഫൗണ്ടേഷൻ.
62-ലധികം ക്യാമ്പസുകളിലായി 30,000-ത്തിലധികം വിദ്യാർത്ഥികളുടെ വലിയ കൂട്ടായ്മ കമ്മ്യൂണിറ്റിയാണ് തിങ്കർ ഹബ്ബിന്റെ കരുത്ത്. മെന്റർഷിപ്പ്, പിയർ ലേണിംഗ് (Peer Learning), പ്രായോഗിക, സാങ്കേതിക പരിജ്ഞാനം എന്നിവയിലൂടെ യുവാക്കളെ നൂതനമായ ആശയങ്ങൾ വികസിപ്പിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.2014-ൽ സ്ഥാപിതമായ ഈ സംഘടനയ്ക്ക് Samagata Foundation, FOSS United എന്നിവയുടെ പിന്തുണയുണ്ട്.
എല്ലാ വർഷവും പുതുതായി കേരളത്തിലെ 10,000-ത്തിലധികം യുവ ഇന്നൊവേറ്റർമാർക്ക് ആവശ്യമായ സാങ്കേതിക മാനസിക പിന്തുണ നൽകുകയും സംഘടനയുടെ ലക്ഷ്യമാണ്.
ടിങ്കർസ്പേസ് (TinkerSpace)
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിറ്റി അധിഷ്ഠിത ടെക്നോളജി ഹബ്ബാണ് ടിങ്കർസ്പേസ്. ടിങ്കർഹബ് ഫൗണ്ടേഷന്റെ കീഴിലുള്ള ഈ സംരംഭം സാങ്കേതികവിദ്യ അഭ്യസിക്കാനും നൂതനമായത് കണ്ടെത്താനും ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാണ്.
വായനശാലകളുടെ ആധുനിക പതിപ്പായ ടിങ്കർ സ്പേസ് ടെക്സ്നോളജി പഠിക്കാൻ താല്പര്യമുള്ള ഏതൊരാൾക്കും സ്വജന്യമായി ഉപയോഗിക്കാവുന്ന 24 മണിക്കൂർ തുറന്നു പ്രവർത്തിക്കുന്ന പഠന കേന്ദ്രമാണ്. കൂടുതൽ വിവരങ്ങൾക്ക്: tinkerhub.org, her.tinkerhub.org
Registration Link: her.tinkerhub.org











