
കൊച്ചി: രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളത്തിലേക്ക് നിരവധി വ്യവസായങ്ങൾ കടന്ന് വരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ. കെവി തോമസ് വിദ്യാധനംട്രസ്റ്റ്, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന 'മഹത് വ്യക്തികളുമായി അഭിമുഖം' പതിനാലാമത് പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു ഗവർണർ.
കേരള സർക്കാരുമായും മുഖ്യമന്ത്രിയുമായും ഭരണകാര്യങ്ങളിൽ എന്തെങ്കിലും അഭിപ്രായ ഭിന്നത താനുമായില്ല.ചില കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടെന്നത് നേരാണ്.ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർക്ക് ജനം തെരഞ്ഞെടുത്ത സർക്കാരിനെതിരെ നിലകൊള്ളാൻ കഴിയില്ല 50 കോളേജുകളിൽ നിന്നായി 500ഓളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത് മികച്ച ചോദ്യകർത്താക്കളായ കുസാറ്റ് എഞ്ചിനീയറിങ് കോളേജിലെ നന്ദകുമാർ, എറണാകുളം ലോകോളേജിലെ തരുൺ, എറണാകുളം സെയിന്റ് ജോസഫ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിലെ ആൻ മരിയ ജോൺ എന്നിവക്ക് ഗവർണർ സമ്മാനങ്ങൾ നൽകി.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി
പത്രപ്രവർത്തകരായ ബാബു ജോസഫ്, രാജു പോൾ (മംഗളം), അനിൽ കുരുവിള (ഇന്ത്യൻ എക്സ്പ്രസ്സ്) എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിജയികളെ തീരുമാനിച്ചത്ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു 'ഹരിതാഭ മയം അതിജീവനപാഠം' തലക്കെട്ടിൽ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധമുണർത്തുന്ന 'വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ ഭാഗമായി 5,000 ഫലവൃക്ഷം, 25,000 വേപ്പിൻ തൈ എന്നിവയുടെ വിതരണവും ഗവർണർ നിർവഹിച്ചു പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, പ്രൊഫ. കെ. വി. തോമസ് അധ്യക്ഷത വഹിച്ചു മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് മോഡറേറ്റർ ആയിരുന്നു സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് സ്വാഗതവും ഡോ. അനുപ ജേക്കബ് നന്ദിയും പറഞ്ഞു.രാവിലെ ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് പദ്ധതി അഞ്ചാംഘട്ടം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു കെ.ജെ. മാക്‌സി എം.എൽ.എ, ഫാത്തിമ ഗേൾസ് ഹൈസ്‌കൂൾ ഹെഡ് മിസ്ട്രെസ് സിസ്റ്റർ വി.ടി സിജി, പ്രകാശ്, സിറാജ് കാസിം എന്നിവർ പ്രസംഗിച്ചു
Photo Courtesy - Google








