11:50pm 06 November 2026
NEWS
തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃക: മന്ത്രി പി പ്രസാദ്
15/02/2025  05:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃക: മന്ത്രി പി പ്രസാദ്

ആലപ്പുഴ :തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയിൽ ജോലി ഉത്തരവുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനസംഖ്യയുടെയും വിസ്ത‍ൃതിയുടെയും കാര്യത്തിൽ ഇന്ത്യയിൽ പിന്നിലാണ് കേരളം. എന്നാൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സംസ്ഥാനം കേരളമാണ്. പി.എസ്.സി വഴി തൊഴിൽ നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട് കേരളം നടത്തുന്ന നിയമനങ്ങളുടെ പകുതി പോലും നടത്തുന്നില്ല. വലിയ സ്ഥാപനങ്ങളിലും കമ്പനികളിലും അർഹരായ ആളുകള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിൽ സർക്കാർ തന്നെ മുൻകൈ എടുക്കുന്നു എന്നത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന കാര്യമാണ്. വിജ്ഞാന ആലപ്പുഴയുടെ മാതൃകയിൽ വിജ്ഞാന ചേർത്തലയും സംഘടിപ്പിക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img