11:45am 03 August 2026
NEWS
കേരളത്തിൽ തൊഴിൽ സമരങ്ങൾ കുത്തനെ കുറഞ്ഞു
02/01/2025  07:35 AM IST
nila
കേരളത്തിൽ തൊഴിൽ സമരങ്ങൾ കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ തൊഴിൽ സമരങ്ങൾ കുത്തനെ കുറഞ്ഞെന്ന് പഠനറിപ്പോർട്ട്. പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) നടത്തിയ പഠനത്തിലാണ് നാലു പതിറ്റാണ്ടിനിടെ കേരളത്തിൽ തൊഴിൽ സമരങ്ങൾ ​ഗണ്യമായി കുറഞ്ഞെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവിൽ സമരങ്ങളുടെ കുറവ് 94 ശതമാനമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.  ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമാണ് പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. 

1960-70 കാലഘട്ടത്തിൽ വൻ തൊഴിൽപ്രക്ഷോഭങ്ങൾക്കായിരുന്നു കേരളം സാക്ഷ്യംവ​​ഹിച്ചത്. എന്നാൽ, 2018-ൽ സംസ്ഥാനത്ത് നടന്നത് ഏഴുസമരങ്ങൾമാത്രം. 2023-ൽ രാജ്യത്തെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയതും ഈ പശ്ചാത്തലത്തിലാണ്. 1979-ൽ രാജ്യത്ത് 2676 തൊഴിൽസമരങ്ങൾ ഉണ്ടായപ്പോൾ 1985-ൽ 1320 ആയി. 2018-ൽ 69 ഉം. 1979-ൽ തൊഴിൽദിനനഷ്ടം മൂന്നരക്കോടിയായിരുന്നു. 2018-ൽ 16 ലക്ഷമായി. നാല് പതിറ്റാണ്ടിനിടെ തൊഴിൽ സമരങ്ങളിൽ 94 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

ഓരോ സംസ്ഥാനത്തെയും വ്യവസായതർക്കം, തൊഴിൽപ്രക്ഷോഭം എന്നിവയെക്കുറിച്ച് ലേബർബ്യൂറോ വാർഷികാടിസ്ഥാനത്തിൽ റിപ്പോർട്ട് പുറത്തുവിടാറുണ്ട്. പക്ഷേ, 2018 വരെയുള്ള കണക്കുകളേ ലഭ്യമുള്ളൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img