01:23am 06 November 2026
NEWS
കേരളത്തിൽ ഇന്നു മുതൽ മദ്യത്തിന് നൽകേണ്ട വില ഇങ്ങനെ..

27/01/2025  11:27 AM IST
nila
കേരളത്തിൽ ഇന്നു മുതൽ മദ്യത്തിന് നൽകേണ്ട വില ഇങ്ങനെ..

തിരുവനന്തപുരം: കേരളത്തിൽ മ​ദ്യവിലയിലെ വർധനവ് നിലവിൽ വന്നു. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് കേരളത്തിൽ ഇന്നുമുതൽ മദ്യത്തിന്റെ വില കൂട്ടിയത്. 10 രൂപ മുതൽ 50 രൂപയുടെ വരെ വർധനവാണ് മദ്യത്തിനുണ്ടായത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് പുറമേ ബീയറിനും വൈനിനും വില കൂടിയിട്ടുണ്ട്.  ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിന്റെ വിലയിലും വർധനവുണ്ട്. ശരാശരി 10% വിലവർധന ഒരു കുപ്പിയിലുണ്ടാകും.

ഇനിമുതൽ ലീറ്ററിന് 650 രൂപയാണ് ജവാന്റെ വില.  വില കൂടും. 640 രൂപയായിരുന്നു ഇതുവരെ ജവാന്റെ വില. ജവാന് 10 രൂപ കൂടി 650 രൂപയാകും , ഓൾഡ് പോർട് റമ്മിന്റെ വില 30 രൂപ കൂടി 780 രൂപയാകും, എം.എച്ച് ബ്രാൻഡിക്ക് 10 രൂപ കൂടി 1050 രൂപയാകും. മോർഫ്യൂസ് ബ്രാൻഡിക്ക് 60 രൂപ കൂടി 1400 രൂപയാകും. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. വില കുറഞ്ഞവയിൽ ജനപ്രിയ ബ്രാൻഡുകളിലുൾപ്പെടുന്ന ഒന്നുമില്ല. ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. 

എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കിയതോടെ ഇനിമുതൽ മദ്യം വാങ്ങാൻ ഔട്ലെറ്റിലേക്ക് പോകുന്നവർ വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ച് പത്തു മുതൽ 50 രൂപ വരെ അധികം കരുതേണ്ടി വരും. ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അനുസരിച്ചാണ് സംസഥാനത്ത് മദ്യവില നിശ്ചയിക്കുന്നത്. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്ന് ബെവ് കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. മദ്യ കമ്പനികൾക്ക് അധികം നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചതോടെ ഔട്‌ലെറ്റിൽ വിൽക്കുന്ന മദ്യത്തിന്റെ വില കൂട്ടുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img