03:41am 10 November 2026
NEWS
സ്കൂൾ പ്രവർത്തിസമയം പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു
12/06/2025  08:01 AM IST
nila
സ്കൂൾ പ്രവർത്തിസമയം പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സ്കൂൾ പ്രവർത്തിസമയം പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹൈസ്കൂളിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കുന്നതാണ് പുതിയ ടൈംടേബിൾ. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഹൈസ്കൂളുകളിൽ എല്ലാ ശനിയാഴ്ച്ചകളും പ്രവർത്തിദിനമാണ്. യുപിയിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത വിധത്തിൽ രണ്ടുശനിയാഴ്ചകളിൽ സ്കൂൾ പ്രവർത്തിക്കും. അതേസമയം, എൽപിയിൽ ശനിയാഴ്ച പ്രവൃത്തിദിനമില്ല.

രാവിലെ ഒമ്പതേമുക്കാലിന്‌ തുടങ്ങി വൈകീട്ട് നാലേകാൽവരെയാണ് പുതിയ സമയക്രമം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് പരിഷ്കാരം. ദിവസത്തിൽ എട്ടുപിരിയഡുണ്ടാവും. എല്ലാ പിരിയഡിനും ഒരേ സമയദൈർഘ്യമല്ല. ആദ്യ രണ്ടുപിരിയഡുകൾ മുക്കാൽ മണിക്കൂർ വീതവും പിന്നീട് നാലെണ്ണം 40 മിനിറ്റു വീതവും വൈകീട്ടത്തെ രണ്ടു പിരിയഡുകൾ 35 മിനിറ്റും 30 മിനിറ്റും വരുന്ന തരത്തിലാണ് ക്രമീകരണം. വെള്ളിയാഴ്ചകളിൽ ഇത് ബാധകമല്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളെല്ലാം പുതിയ സമയക്രമം പാലിക്കണം.

യുപി ക്ലാസുകൾക്ക് ജൂലായ് 26-നും ഒക്ടോബർ 25-നുമാണ് ശനിയാഴ്ച പ്രവൃത്തിദിനം. ഹൈസ്കൂളിൽ ജൂലായ് 26, ഓഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 എന്നീ ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img