12:42am 08 November 2026
NEWS
പ്രതികളായ ഉന്നതർ കോടതിയിലെത്തുമ്പോൾ കുഴഞ്ഞുവീഴുന്ന പതിവ് നിർത്തണമെന്ന് ഹൈക്കോടതി
20/03/2025  05:20 PM IST
nila
പ്രതികളായ ഉന്നതർ കോടതിയിലെത്തുമ്പോൾ കുഴഞ്ഞുവീഴുന്ന പതിവ് നിർത്തണമെന്ന് ഹൈക്കോടതി

ഉന്നതരായ പ്രതികൾ കോടതിയിൽ എത്തുമ്പോൾ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് കേരള ഹൈക്കോടതി. പാതിവില തട്ടിപ്പുകേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിയിൽ എത്തുമ്പോൾ കുഴഞ്ഞു വീഴുന്നത് പതിവാണെന്ന് കോടതി പറഞ്ഞു. 

പാതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാമർശം. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഉണ്ടെങ്കിലും മറ്റു ചിലർ ജയിലിലേക്ക് പോകണ്ട സാഹചര്യമുണ്ടാകുമ്പോൾ മാത്രം ഇത്തരത്തിൽ കുഴഞ്ഞു വീഴുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img