10:19am 13 November 2026
NEWS
രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായി ഡോ. ഷമാ മുഹമ്മദിന്റെ പോസ്റ്റിനെതിരെ പോലീസിൽ പരാതി.
05/12/2025  03:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായി ഡോ. ഷമാ മുഹമ്മദിന്റെ പോസ്റ്റിനെതിരെ പോലീസിൽ പരാതി.


രാഹുൽ മാങ്കൂട്ടത്തിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവതയെ സോഷ്യൽ മീഡിയ മുഖേന അപമാനിച്ചെന്നും മറ്റും കാണിച്ചുള്ള കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി പരിഗണിക്കുകയോ വിധി പ്രസ്താവം നടത്തുകയോ നിലവിൽ ചെയ്യാത്ത സാഹചര്യത്തിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായി വ്യാജ വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് മുൻ ദേശീയ വക്താവ് ഡോ. ഷമാ മുഹമ്മദിന്റെ നടപടിയ്ക്ക് എതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച്  പരാതി നൽകിയത്. പരാതി സിറ്റി പോലീസ് കമ്മീഷണർ കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷന് കൈമാറി.
രാഹുൽ ഈശ്വറിന്റെ ജാമ്യം തള്ളിയ കേരള ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ എന്നും മറ്റും ഷമാ മുഹമ്മദ് ട്വിറ്ററിലും ഫേസ് ബുക്ക് പേജിലും കുറിച്ചിരുന്നു.  കോടതികൾക്ക് രാഷ്ട്രീയ അഭിനന്ദനം ആവിശ്യമില്ല.  സ്വന്തം അഭിപ്രായങ്ങൾക്ക് ഒപ്പം കോടതികളെയും അനാവശ്യമായി ഉൾപ്പെടുത്തിയ ഷമാ മുഹമ്മദിന്റെ നടപടിയും തെറ്റാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img