04:30am 13 November 2026
NEWS
കേരള സ്റ്റോറി 2 ന്റെ റിലീസിന് താത്ക്കാലിക വിലക്ക്
26/02/2026  04:28 PM IST
nila
കേരള സ്റ്റോറി 2 ന്റെ റിലീസിന് താത്ക്കാലിക വിലക്ക്

 

കൊച്ചി: കേരള സ്റ്റോറി 2 ന്റെ റിലീസിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്കാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്. നാളെ റിലീസ് ചെയ്യാനിരുന്ന സിനിമയ്‌ക്കാണ് വിലക്ക് ബാധകമാകുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

‘കേരള സ്റ്റോറി’ എന്ന പേരിൽ തന്നെ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്നും, അത് കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കാമെന്നുമാണ് കോടതിയുടെ അഭിപ്രായം.

സിനിമ ഒരു കലാരൂപമാണെന്നും സാധാരണയായി ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ‘യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം’ എന്ന അവകാശവാദത്തിലാണ് പ്രശ്‌നമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ ടീസറിലുൾപ്പെടെയുള്ള ഉള്ളടക്കം പ്രകോപനപരമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ, ടീസറിലുള്ള കാര്യങ്ങൾ സിനിമയിൽ ഇല്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img