
മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം അസാധുവാക്കി ഹൈക്കോടതിയുടെ ഉത്തരവ്. കേരള വഖഫ് സംരക്ഷണ വേദി മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിർണായക വിധി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷന്റെ നിയമനത്തിന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിവിൽ കോടതി ഇതിനകം തന്നെ ഭൂമിയെ വഖഫ് സ്വത്തായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുത്താൻ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും കോടതി വ്യക്തമാക്കി. വഖഫ് ബോർഡിന് വലിയ അധികാരങ്ങളുണ്ട്. നിയമത്തിൽ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്. ആ നിയമം നിയനിൽക്കെ സർക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.