09:33am 24 April 2026
NEWS
കേരളത്തിൽ ഉഷ്ണതരം​ഗ സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് അവധി
24/04/2026  06:28 AM IST
nila
കേരളത്തിൽ ഉഷ്ണതരം​ഗ സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദേശം. വെള്ളിയാഴ്ചയും ഈ മുന്നറിയിപ്പ് തുടരുമെന്നാണ് അറിയിപ്പ്. 

ഒരു പ്രദേശത്ത് അന്തരീക്ഷ താപനില സാധാരണയെക്കാൾ 4.5 ഡിഗ്രി സെൽഷ്യസോ അതിലധികമോ ഉയരുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. സമതലപ്രദേശങ്ങളിൽ 40°C അല്ലെങ്കിൽ അതിലധികം.തീരപ്രദേശങ്ങളിൽ 37°C അല്ലെങ്കിൽ അതിലധികം. ഇത്തരം സാഹചര്യങ്ങൾ തുടർച്ചയായി രണ്ട് ദിവസം നിലനിൽക്കുമ്പോൾ ഉഷ്ണതരംഗമായി പ്രഖ്യാപിക്കും.

കേരളത്തിൽ ഉഷ്ണതരംഗം സാധാരണ സംഭവമല്ല. 2016-ൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലും 2024-ൽ പാലക്കാട്, കോഴിക്കോട് ജില്ലകളിലുമാണ് ഇതിന് മുമ്പ് ഇത്തരം സാഹചര്യം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ 26 വരെ സംസ്ഥാനത്തെ 12 ജില്ലകളിൽ താപനില സാധാരണ നിലയെക്കാൾ 3 മുതൽ 4 ഡിഗ്രി വരെ കൂടുതലായിരിക്കും.

ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത കണക്കിലെടുത്ത് കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img