09:55pm 10 November 2026
NEWS
പെട്രോൾ പമ്പുകളിലെ ശൗചാലയം സംബന്ധിച്ച ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി
13/08/2025  06:56 PM IST
nila
പെട്രോൾ പമ്പുകളിലെ ശൗചാലയം സംബന്ധിച്ച ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി

സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലെ ശൗചാലയം സംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി തിരുത്തി. പെട്രോൾ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നായിരുന്നു നേരത്തേ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. എന്നാൽ, പെട്രോൾ പമ്പുകൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോൾ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങൾക്ക് ഉപയോ​ഗിക്കാമെന്നാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിൽ പറയുന്നത്. 

പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും അഞ്ച് പെട്രോളിയം റീട്ടെയിലർമാരും സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇന്ന് ഉത്തരവ് ഭേദഗതി ചെയ്തത്. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്ലറ്റുകൾ പൊതു ടോയ്ലറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്തായിരുന്നു ഹർജി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020ൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.

സംസ്ഥാനത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ എല്ലാ ഉപഭോക്താക്കൾക്കും യാത്രക്കാർക്കും സമാനമായ പ്രവേശനം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ പ്രോട്ടോക്കോൾ പരിഗണനകൾക്ക് വിധേയമായി, ശൗചാലയം ഉപയോഗിക്കാൻ ആവശ്യപ്പെടുന്ന ഏതൊരു വ്യക്തിക്കും പ്രവേശനം അനുവദിക്കണം. സുരക്ഷാപരമായ ആശങ്കകൾ നിലനിൽക്കുമ്പോൾ മാത്രമേ പ്രവേശനം നിയന്ത്രിക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img