02:16am 13 November 2026
NEWS
മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതിയുടെ ഇടക്കാലാനുമതി
26/11/2025  01:22 PM IST
nila
മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതിയുടെ ഇടക്കാലാനുമതി

കൊച്ചി: മുനമ്പത്തെ താമസക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി ഇടക്കാല അനുമതി നൽകി. കേസിൽ അന്തിമ വിധി വരുന്നതുവരെ താൽക്കാലികമായി ഭൂനികുതി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ നൽകിയ നിർദേശം.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവിനെ തുടർന്ന്, റവന്യൂ വകുപ്പിന് ഭൂനികുതി സ്വീകരിക്കാനുള്ള നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹർജികളും കോടതിയുടെ പരിഗണനയിൽ ആയിരുന്നു. ഈ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കോടതിയുടെ ഇടക്കാല തീരുമാനം.

1950ലെ ആധാരപ്രകാരം ഭൂമി ഫറൂഖ് കോളേജിന് നൽകിയ ദാനം ആയിരുന്നെങ്കിലും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ നിലവിൽ വന്നതോടെ ഇത് വഖഫ് ഭൂമിയുടെ പരിധിയിൽപ്പെടില്ല എന്ന് നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം ചോദ്യം ചെയ്യിച്ച് വഖഫ് സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img