NEWS
രാജ്യത്ത് ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ
17/03/2025 05:00 PM IST
nila

രാജ്യത്ത് ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് കേന്ദ്രസർക്കാർ. എ എ റഹീം എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകവെയാണ് കേന്ദ്രമന്ത്രി സാവിത്രി താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. ശിശുമരണനിരക്കിന്റെ കാര്യത്തിൽ ദേശീയ ശരാശരിയിലും ഒരുപാട് താഴെയാണ് കേരളമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ് ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി. എന്നാൽ കേരളത്തിൽ ആയിരം കുട്ടികൾക്ക് എട്ടു കുട്ടികൾ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാൻ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.