05:06pm 10 November 2026
NEWS
രാജ്യത്ത് ഏറ്റവും കൂടുതൽ പണപ്പെരുപ്പം കേരളത്തിൽ.
23/05/2025  11:26 AM IST
ചെറുകര സണ്ണിലൂക്കോസ്
രാജ്യത്ത് ഏറ്റവും കൂടുതൽ പണപ്പെരുപ്പം കേരളത്തിൽ.

2024 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കിലായിരുന്നു കേരളത്തിലെ പണപ്പെരുപ്പ നിരക്ക്. ഈ കാലയളവിൽ ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള രാജ്യത്തെ ശരാശരി പണപ്പെരുപ്പം 4.51 ശതമാനമായിരുന്നു. എന്നാൽ, കേരളത്തിലിത് 5.88 ശതമാനമാണ്.
5.79 ശതമാനവുമായി ബിഹാർ ആണ് രണ്ടാമത്. ഒഡിഷ (5.72%), ഛത്തീസ്ഗഢ് (5.57%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിൽ.
സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം 2025 ഫെബ്രുവരിയിലാണ് കേരളത്തിൽ ഏറ്റ വും ഉയർന്ന പ്രതിമാസ പണപ്പെരുപ്പമുണ്ടായ ത്, 7.31 ശതമാനം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img