08:38pm 11 November 2026
NEWS
ചരിത്രത്തെ അറിയുവാനും അറിയിക്കുവാനും പുതിയ തലമുറ തയ്യാറാകണം കേരള ഗവർണ്ണർ
07/11/2025  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചരിത്രത്തെ അറിയുവാനും അറിയിക്കുവാനും പുതിയ തലമുറ തയ്യാറാകണം  കേരള ഗവർണ്ണർ
HIGHLIGHTS

കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസ വേദിയിൽ നടന്ന  18 ജൂൺ ഒരു ക്രാന്തിയാത്ര എന്ന പുസ്തക പ്രകാശന ചടങ്ങിൽ  ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത്  വീര ജവാനായിരുന്നു റിട്ട. ലെഫ്റ്റനൻ്റ് കമാണ്ടർ  പി കെ നാരായണ പിള്ള സല്യൂട്ട് നൽകിയപ്പോൾ കേരള ഗവർണർ രാജേന്ദ്ര  വിശ്വനാഥ് ആർലേക്കർ  കൈ കൂപ്പി നമസ്കരിക്കുന്നു. സമീപം. ഡോ. നിതിൻ ബോർക്കർ, ആർ. എസ് ഭാസ്ക്കർ, എൻ. എസ് സരിത എന്നിവർ

കൊച്ചി: ഗോവൻ വിമോചന സമരം ഗഹനമായ പഠനത്തിന് വിധേയമാക്കണമെന്നും അതിന് നേതൃത്വം നൽകിയ വീര ദേശാഭിമാനികളിൽ നിന്നും ആവേശം ഉൾക്കൊള്ളണമെന്നും കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന പതിനെട്ട് ജൂൺ - ഒരു ക്രാന്തി യാത്ര എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.   ഐതിഹാസികമായ സമരമാണ് ഗോവയുടെ വിമോചനത്തിന് വേണ്ടി പോർച്ചുഗീസുകാർക്ക് എതിരെ റാം മനോഹർ ലോഹ്യയുടെയും, ജഗന്നാഥ റാവു ജോഷിയുടെയും നേതൃത്വത്തിൽ നടന്നത്. പോർച്ചുഗീസുകാർ    ഗോവൻ ജനതയോട് കാട്ടിയ ക്രൂരതകൾ ഒരു കാരണവശാലും മറക്കരുതെന്നും, മറക്കാൻ ആവില്ലെന്നും ഗവർണ്ണർ അഭിപ്രായപ്പെട്ടു. ഇത്തരം ചരിത്രത്തിലെ ഏടുകളെ കുറിച്ച് സ്മരിക്കാനും, സംവദിക്കാനും പുതിയ തലമുറ തയ്യാറാകണമെന്നും, അതിനായി ഗഹനമായ വായനയിലേക്ക് ചെറുപ്പക്കാർ തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമര സേനാനിയും, എഴുത്തുകാരനുമായ ലക്ഷ്മിദാസ് ബോർക്കർ എഴുതി ആർ.ഭാസ്കർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത "പതിനെട്ട് ജൂൺ ഒരു ക്രാന്തി യാത്ര" എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു ഗവർണ്ണർ.   ഗോവയുടെ വിമോചനത്തിനായി 1960കളിൽ വീര പോരാട്ടം നടത്തിയ ലെഫ്റ്റ്.കമാൻഡർ പി. കെ നാരായണപ്പിള്ളയെ (റിട്ട) വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചതും, തിരിച്ച് തന്നോടൊപ്പം പ്രവർത്തിച്ച ധീര ജവാന്മാർക്കും അവരുടെ ഓർമ്മകൾക്കും ആദര സൂചകമായി സല്യൂട്ട് നൽകിയപ്പോൾ നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നിതിൻ ബോർക്കർ അധ്യക്ഷനായ ചടങ്ങിൽ ആർ.എസ്. ഭാസ്കർ, ഡോ.പൂജ പി,  എൻ.എസ് സരിത എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img