07:47am 13 November 2026
NEWS
കമ്പനി സെക്രട്ടറീസ് ദേശീയ സമ്മേളനം കൊച്ചിയില്‍ കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
30/10/2025  11:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കമ്പനി സെക്രട്ടറീസ് ദേശീയ സമ്മേളനം കൊച്ചിയില്‍ കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അന്‍പത്തി മൂന്നാമത് ദേശീയ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2 തിയ്യതികളില്‍ ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുരോഗമനപരവും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാരത് എന്നതാണ് സമ്മേളന പ്രമേയം. 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഒക്ടോബര്‍ 31ന്  വൈകിട്ട് അഞ്ചു മണിക്ക് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. 

ആദ്യ ദിവസം ടെക്‌നിക്കല്‍ സെഷന്‍, മോട്ടിവേഷണല്‍ സ്‌പെഷ്യല്‍ സെഷന്‍, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ അരങ്ങേറും. 

രണ്ടാം ദിവസം മൂന്ന് ടെക്‌നിക്കല്‍ സെഷനുകളും ഒരു സ്‌പെഷ്യല്‍ സെഷനും സാംസ്‌ക്കാരിക പരിപാടികളും മൂന്നാം ദിവസം രണ്ട് ടെക്‌നിക്കല്‍ സെഷനുകളും ഓപ്പണ്‍ ഹൗസും നടക്കും. 

എം എസ് എം ഇകളും സ്റ്റാര്‍ട്ടപ്പുകളും: സാമ്പത്തിക ആവാസവ്യവസ്ഥയുടേുയം സാങ്കേതിക വിദ്യയുടേയും പങ്ക്, എഐയുടെ ഉദയം: കഴിവുകള്‍, സാധ്യതകള്‍ വെല്ലുവിളികള്‍, സുസ്ഥിര സമ്പദ് വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലധന വിപണി പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ഉപപ്രമേയങ്ങളായി സമ്മേളനത്തില്‍ അവതരിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ്  ധനഞ്ജയ് ശുക്ല, വൈസ് പ്രസിഡൻ്റ് പവൻ ജി ചന്ദക്, പ്രോഗ്രാം ഡയറക്ടർ ദ്വാരകാനാഥ് സി,  ആശിഷ് മോഹൻ, ജിനു മാത്തൻ, മധുസൂദനൻ ഇ പി എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img