
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്‌കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിന്റെ 18-ാമത്തെ ബാച്ച് ബി.ടെക് മറൈൻ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പാസിങ് ഔട്ട് പരേഡ് ജൂൺ 22, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെച്ച് നടക്കും.
കേരള ഗവർണറും കുസാറ്റിന്റെ ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചടങ്ങിൽ മുഖ്യാതിഥിയാകും. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫസർ. ഡോ. എം. ജുനൈദ് ബുഷിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കുസാറ്റ് രജിസ്ട്രാർ പ്രൊഫസർ. ഡോ. അരുൺ എ. യു, മർക്കന്റൈൽ മാരൈൻ ഡിപ്പാർട്ട്മെന്റ്, കൊച്ചിയിലെ പ്രിൻസിപ്പൽ ഓഫീസർ ശ്രീ. ജെ സെന്തിൽ കുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. പി കെ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Photo Courtesy - Google











