06:00am 10 November 2026
NEWS
കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കുസാറ്റിൽ മറൈൻ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു
22/06/2025  09:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കുസാറ്റിൽ  മറൈൻ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു

കൊച്ചി: "വ്യവസായങ്ങൾക്ക് ആവശ്യമുള്ള അറിവുകൾ ഉത്പാദിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും സാമൂഹ്യസേവനതല്പരരുമായ ആളുകളെ കൂടിയാണ്," കേരള ഗവർണറും  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഞായറാഴ്ച കുസാറ്റ് കുഞ്ഞാലി മരക്കാർ സ്‌കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിന്റെ 18-ആം ബാച്ച് ബി.ടെക് മറൈൻ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അച്ചടക്കമുള്ള ജീവിതമാണ് വിജയകരമാകുക എന്നും ജീവിതത്തിൽ ഔന്നത്യം നേടാനാകട്ടെ എന്നും അദ്ദേഹം വിദ്യാർത്ഥികളെ ആശംസിച്ചു.  സർവകലാശാലാ ഡീൻ, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങളുമായും ഗവർണർ കൂടിക്കാഴ്ച നടത്തി. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫസർ. ഡോ. എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ പ്രൊഫസർ. ഡോ. അരുൺ എ. യു, കൊച്ചിയിലെ മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഓഫീസർ ശ്രീ. ജെ സെന്തിൽ കുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. പി കെ ബേബി എന്നിവർ സംസാരിച്ചു. ബി.ടെക് മറൈൻ എൻജിനീയറിങ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും  സർവകലാശാലാ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.  ​

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img