NEWS
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തിൽ ക്ലിഫ് ഹൗസിലെത്തി നേരിട്ട് ആശംസകൾ നേർന്നു
24/05/2025 06:05 PM IST
സുരേഷ് വണ്ടന്നൂർ

ജന്മദിനം പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ പൂച്ചെണ്ട് നൽകിആശംസകൾ നേർന്നു. ക്ലഫ് ഹൗസിൽ എത്തിയാണ് ആശംസകൾ നേർന്നത്. പതിനഞ്ച് മിനിറ്റോളം ഗവർണർ ക്ലിഫ് ഹൗസിൽ ചിലവഴിച്ചു
സാധാരണയായി ഭരണതലങ്ങളിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഈ സന്ദർശനം ഒരു സൗഹൃദപരമായ നീക്കമായി പൊതുവെ വിലയിരുത്തപ്പെടുന്നു. ഇത് രാഷ്ട്രീയത്തിനപ്പുറം ഒരു നല്ല സന്ദേശം നൽകുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് നിലവിലെ കേരള ഗവർണർ. അദ്ദേഹം 2025 ജനുവരി 2-നാണ് ഈ പദവിയിൽ ചുമതലയേറ്റത്. ഇതിനു മുൻപ് അദ്ദേഹം ഹിമാചൽ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരിഫ് മുഹമ്മദ് ഖാന് ശേഷമാണ് അദ്ദേഹം കേരള ഗവർണറായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











