NEWS
സ്വകാര്യ സര്‍വകലാശാല ബില്‍ മാര്‍ച്ചിൽ തന്നെ പാസാക്കാനൊരുങ്ങി ഇടത് സർക്കാർ
13/02/2025 08:57 PM IST
nila

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സബ്ജക്ട് കമ്മിറ്റിക്ക് മാത്രം വിട്ടാൽ മതിയെന്ന നിലപാടിലാണ് സർക്കാർ. സെലക്ട് കമ്മിറ്റിക്ക് വിടാതെ സബ്ജക്ട് കമ്മിറ്റിക്ക് മാത്രം ബിൽ വിടുകയും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനകൾക്ക് ശേഷം വീണ്ടും സഭയിലെത്തുമ്പോൾ ബിൽ പാസാക്കുകയും ചെയ്യാനാണ് സർക്കാർ നീക്കം.
ഇനി നിയമസഭ സമ്മേളിക്കുന്ന മാർച്ച് മൂന്നിന് തന്നെ ബിൽ അവതിരിപ്പിക്കും. സബ്ജക്ട് കമ്മിറ്റി പരിശോധിച്ചശേഷം മാർച്ച് 24 നാണ് വീണ്ടും ബിൽ സഭയിലെത്തുക. അന്ന് തന്നെ ബിൽ പാസാക്കാനാണ് സർക്കാർ തീരുമാനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











