01:10pm 01 October 2026
NEWS
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ
01/10/2026  12:18 PM IST
nila
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാചെലവിന് നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം ശക്തമാക്കുന്നു. ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി.

സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ഭീമമായ തുക ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് സർക്കാർ ഇടപെടുന്നത്. ചികിത്സാചെലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കുക, ചികിത്സയുടെ നിലവാരം മെച്ചപ്പെടുത്തുക, സാധാരണക്കാർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളാണ് കമ്മിറ്റി പരിശോധിക്കുക.

കമ്മിറ്റിയുടെ റിപ്പോർട്ടും ശുപാർശകളും വിശദമായി പഠിച്ച ശേഷമായിരിക്കും നിയമനിർമാണത്തിനുള്ള ബിൽ തയ്യാറാക്കുക. സ്വകാര്യ ആരോഗ്യരംഗത്തെ ചികിത്സാചെലവിൽ നിയന്ത്രണം കൊണ്ടുവരുന്നതിനൊപ്പം രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും ബില്ലിൽ ഉൾപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img