07:38pm 14 November 2026
NEWS
രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വിൽപ്പന; സർക്കാർ കലണ്ടറിന് വൻ ഡിമാൻഡ്; 10 ലക്ഷം കൂടി അച്ചടിക്കും
14/11/2026  03:26 PM IST
nila
രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വിൽപ്പന; സർക്കാർ കലണ്ടറിന് വൻ ഡിമാൻഡ്; 10 ലക്ഷം കൂടി അച്ചടിക്കും

തിരുവനന്തപുരം: നിറംമാറ്റി പുതിയ രൂപത്തിൽ പുറത്തിറക്കിയ സംസ്ഥാന സർക്കാരിന്റെ 2027ലെ നീല കലണ്ടറിന് വിപണിയിൽ വൻ സ്വീകാര്യത. വിൽപ്പന ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടന്ന് കലണ്ടർ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഒക്ടോബർ 23 മുതൽ നവംബർ 12 വരെയുള്ള കണക്കനുസരിച്ച് 1,72,836 കലണ്ടറുകളാണ് ഇതിനകം വിതരണം ചെയ്തത്.

ഇതിൽ 1,57,226 കലണ്ടറുകൾ പണം വാങ്ങി വിറ്റപ്പോൾ 15,610 എണ്ണം സൗജന്യമായാണ് നൽകിയത്. ഓരോ 10 കലണ്ടറുകൾ വാങ്ങുമ്പോഴും ഒരെണ്ണം സൗജന്യമായി നൽകുന്ന രീതിയിലാണ് വിതരണം. കഴിഞ്ഞ വർഷം മാർച്ച് വരെ ആകെ 1.65 ലക്ഷം കലണ്ടറുകളായിരുന്നു വിറ്റഴിച്ചിരുന്നത്. ഇത്തവണ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഈ കണക്ക് മറികടക്കാനായി.

വർധിച്ച ആവശ്യകത കണക്കിലെടുത്ത് 10 ലക്ഷം കലണ്ടറുകൾ കൂടി അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ വിവിധ ഡിപ്പോകളിലായി എത്തിച്ച 2,96,000 കലണ്ടറുകളിൽ 1,23,164 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നത്. 40 രൂപയാണ് ഒരു കലണ്ടറിന്റെ വില.

വിൽപ്പനയിൽ തിരുവനന്തപുരം ജിസിപി പബ്ലിക്കേഷനാണ് മുന്നിൽ. ഇവിടെനിന്ന് ആകെ 40,360 കലണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ 36,749 എണ്ണം വിറ്റതും 3,611 എണ്ണം സൗജന്യമായി നൽകിയതുമാണ്.

ജില്ലാ ഫോറം സ്റ്റോറുകളുടെ കണക്കിൽ എറണാകുളമാണ് ഒന്നാം സ്ഥാനത്ത്. മറ്റ് കേന്ദ്രങ്ങളിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ: കോട്ടയം (16,396), തൃശൂർ (14,001), പാലക്കാട് (13,117), കോഴിക്കോട് (12,665), കൊല്ലം (12,594), കണ്ണൂർ (12,145), ആലപ്പുഴ (9,375), മലപ്പുറം (9,039), പത്തനംതിട്ട (4,254), മണ്ണന്തല എഫ്.എസ് (1,917), കാസർകോട് (1,493), വയനാട് (1,281).

പുതിയ രൂപവും നിറവും അവതരിപ്പിച്ച സർക്കാർ കലണ്ടറിന് ലഭിക്കുന്ന സ്വീകാര്യതയാണ് വിൽപ്പനയിലെ ഈ വർധനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img