NEWS
സംസ്ഥാനത്ത് സ്വർണവില അനിശ്ചിതത്വത്തിൽ
24/03/2026 11:35 AM IST
nila

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും അനിശ്ചിതത്വത്തിൽ. ഇന്നലെ കുത്തനെ ഇടിയുകയും പിന്നീട് വർധിക്കുകയും ചെയ്ത സ്വർണവില ഇന്ന് ഇടിഞ്ഞു. ഇന്ന് പവന് 2,160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന് 1,02,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,035 രൂപയും, പവന് 1,12,280 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,526രൂപയും പവന് 84,208 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 240 രൂപയും കിലോഗ്രാമിന് 2,240,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
.കഴിഞ്ഞ ദിവസം രണ്ട് തവണയായി 7560 രൂപ ഇടിഞ്ഞ് വില ഒരു ലക്ഷത്തിന് താഴെ എത്തിയിരുന്നു. ശേഷം വൈകുന്നേരത്തോടെ വില വീണ്ടും തിരിച്ചുകയറി. രാജ്യാന്തരവില 4,352 ഡോളർ നിലവാരത്തിൽ തുടരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











