05:43pm 12 November 2026
NEWS
വിഷുദിനത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്
15/04/2026  01:00 PM IST
nila
വിഷുദിനത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്

തിരുവനന്തപുരം: വിഷുദിനത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,920 രൂപയായി മാറി. ഗ്രാമിന് 130 രൂപയാണ് വർധിച്ച് 14,240 രൂപയിലെത്തി. 

പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നു. ഈ സാമ്പത്തിക മാറ്റങ്ങളാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img