12:14am 09 June 2026
NEWS
കേരളത്തിൽ ഇന്നും സ്വർണത്തിന് വിലകുറഞ്ഞു
08/06/2026  10:46 AM IST
nila
കേരളത്തിൽ ഇന്നും സ്വർണത്തിന് വിലകുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 760 രൂപയുടെ ഇടിവോടെ 1,11,240 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ കുറവ് കൂടുതൽ ശ്രദ്ധേയമാണ്. തുടർച്ചയായ വിലക്കുറവ് ആഭരണ വിപണിയിലും ഉപഭോക്താക്കൾക്കിടയിലും ചർച്ചയാകുന്നുണ്ട്.

അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയും 10 ഗ്രാം വെള്ളിക്ക് 2,650 രൂപയുമാണ് നിലവിലെ വിപണി വില. സ്വർണവില താഴോട്ടുപോകുമ്പോഴും വെള്ളിവില സ്ഥിരത നിലനിർത്തുകയാണ്.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img