08:35am 13 November 2026
NEWS
കേരള ജെം ആൻഡ് ജ്വല്ലറി ഷോ ആരംഭിച്ചു.കേരളം ആഗോള ജ്വല്ലറി ഹബ്ബായി ഉയരുന്നു കെ. ജി. ജെ എസ്
05/12/2025  05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ജെം ആൻഡ് ജ്വല്ലറി ഷോ ആരംഭിച്ചു.കേരളം ആഗോള ജ്വല്ലറി ഹബ്ബായി ഉയരുന്നു കെ. ജി. ജെ എസ്
HIGHLIGHTS

കേരള ജെം ആൻ്റ് ജ്വല്ലറി ഷോയുടെ ഉദ്ഘാടനം കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നിർവഹിക്കുന്നു. കെജിജെഎസ് പ്രോഗ്രാം ഡയറക്ടർ മിൽട്ടൻ ജോസ്,കർണാടക ജ്വല്ലറി ഫെഡറേഷൻ ചെയർമാൻ ശ്രീകാന്ത് കാരി, സുമേഷ് വധേര, കെജിജെഎസ് മാനേജിംഗ് ഡയറക്ടർ  പി വി ജോസ്, കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, ജോസ് ആലുക്കാസ് ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്ക; കൗശലേന്ദ്ര സിൻഹ എന്നിവർ സമീപം.

കൊച്ചി:  പതിനെട്ടാമത് കേരള ജെം ആൻഡ് ജ്വല്ലറി ഷോ ( കെ. ജി. ജെ എസ് എക്സ്പോ 2025)  അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. 

കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ എക്സ്പോ ഉദ്‌ഘാടനം ചെയ്തു.

ആഭരണവ്യാപാര മേഖലയിലെ ആഗോള മാറ്റത്തിനാണ് മേള വേദിയാവുന്നതന്ന് ടി. എസ്. കല്യാണരാമൻ പറഞ്ഞു. 

“യു.എ.ഇ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന  വിദേശ ഉപഭോക്താക്കൾ വ്യാപാര ഗതിമാറ്റത്തിൻ്റെയും വളർച്ചയുടെയും സൂചനയാണ്.,” അദ്ദേഹം പറഞ്ഞു.

 സ്വർണവില ഉയർന്നതോടെ 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങൾ യുവതലമുറയിൽ പുതിയ ട്രെൻഡ്  സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ. ജി. ജെ എസ് മാനേജിംഗ് ഡയറക്ടർ പി. വി. ജോസ് പറഞ്ഞു.

“22 കാരറ്റിന്റെ ശോഭ നിലനിർത്തി  നൂതന ഡിസൈനുകൾ സമന്വയിപ്പിക്കുന്ന  ഇവയ്ക്ക് ഡിമാൻ്റ് കൂടി വരികയാണ്, അദ്ദേഹം പറഞ്ഞു. 

കൂടാതെ 22 കാരറ്റ് പേപ്പർ-കാസ്റ്റഡ് ജ്വല്ലറി, 18 കാരറ്റ് പാസ്റ്റൽ സ്റ്റോൺ ആഭരണങ്ങൾ, 14 കാരറ്റ്, 9 കാരറ്റ് ലൈറ്റ്‌വെയ്റ്റ് ഡിസൈനുകൾ എന്നിവ യുവ ഉപഭോക്താക്കളിൽ അതിവേഗം പ്രചാരം നേടുകയാണ്.

ഉദ്‌ഘാടനസമ്മേളനത്തിൽ രാജേഷ് കല്യാണരാമൻ (എക്സിക്യൂട്ടീവ് ഡയറക്ടർ, കല്യാൺ  ജ്വല്ലേഴ്‌സ്), ജോൺ അലുക്ക (മാനേജിംഗ് ഡയറക്ടർ, ജോസ് ആലുക്കാസ് ജ്വല്ലറി ), കെ ജി ജെ എസ് മാനേജിങ്ങ് ഡയറക്ടർ പി. വി. ജോസ് ; പ്രോഗ്രാം ഡയറക്ടറും, പീ ജെ പ്ലാറ്റിനം മാനേജിങ്ങ് ഡയറക്ടറുമായ മിൽട്ടൺ ജോസ് ;  ഡയറക്ടർമാരായ സുമേഷ് വധേര, ക്രാന്തി നാഗ്‌വേക്കർ, കർണാടക ജ്വല്ലറി ഫെഡറേഷൻ ചെയർമാൻ ശ്രീകാന്ത് കാരി  എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിനകത്തും, ജിസിസി യിൽനിന്നുമായി 5,000-ത്തിലധികം ട്രേഡ് സന്ദർശകർ പങ്കെടുക്കുന്നുണ്ടെന്ന്   കെ. ജി. ജെ എസ് ഡയറക്ടർ സുമേഷ് വധേര അറിയിച്ചു. 

പരമ്പരാഗത കരകൗശലവും ആധുനിക നിർമാണ സാങ്കേതിക വിദ്യയും ഒന്നിക്കുന്ന വേദിയാണ് ഇത്തവണത്തെ എക്സ്പോ .

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 183 എക്സിബിറ്റർമാർ പങ്കെടുക്കുന്ന മേളയിൽ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി എന്നിവയുടെ പുതിയ കളക്ഷനുകളോടൊപ്പം അത്യാധുനിക മെഷീനറികളും ജ്വല്ലറി സാങ്കേതിക വിദ്യയുടെ വിവിധ മോഡലുകളും പ്രദർശനത്തിനുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img