01:46am 30 April 2026
NEWS

ഫിലിം ചേംബർ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്രാ തോമസ് പത്രിക നൽകി

18/08/2025  04:16 PM IST
nila
 ഫിലിം ചേംബർ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്രാ തോമസ് പത്രിക നൽകി

കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമ്മാതാവ് സാന്ദ്രാ തോമസ്. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്രാ തോമസ് പത്രിക നൽകിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് സജി നന്ത്യാട്ടും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജനറൽ സെക്രട്ടറിയായി സോണി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ മത്സരിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് സജി നന്ത്യാട്ട് പറഞ്ഞു. അനിൽ തോമസാണ് സജി നന്ത്യാട്ടിന്റെ എതിരാളി. ശശി അയ്യഞ്ചിറയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. 

47 അംഗ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് ചേംബറിൽ നടക്കുന്നത്. ചൊവ്വാഴ്ചയും സൂക്ഷ്മ പരിശോധനതുടരും. ഓഗസ്റ്റ് 27-നാണ് വോട്ടെടുപ്പ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img