എഴുപതാമത് കേരള പിറവി ദിനത്തോടനുബന്ധിച്ചു എറണാകുളം YMCA യും സാംസ്കാരിക കൂട്ടായ്മയായ 'ദൃശ്യയും' ചേർന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക സന്ധ്യ കേരളോത്സവം നവംബർ 2

എഴുപതാമത് കേരള പിറവി ദിനത്തോടനുബന്ധിച്ചു എറണാകുളം YMCA യും സാംസ്കാരിക കൂട്ടായ്മയായ 'ദൃശ്യയും' ചേർന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക സന്ധ്യ കേരളോത്സവം നവംബർ 2 നു ഞായറാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം YMCA ഹാളിൽ നടക്കും.
YMCA പ്രസിഡന്റ് മാത്യു മുണ്ടാട്ട് അധ്യക്ഷത വഹിക്കുന്ന പരിപാടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരി ഗിരിജ സേതുനാഥ് മുഖ്യപ്രഭാഷണം നടത്തും .
ദൃശ്യ ചെയർമാനും ചലച്ചിത്ര സംവിധായകനുമായ റോയ് മണപ്പള്ളിൽ നേതൃത്വം നൽകുന്ന പരിപാടിയിൽ
ചലച്ചിത്ര താരങ്ങളായ ഊർമിള ഉണ്ണി, ടോണി, രാജാസാഹിബ്, ജോയ് ജോൺ, മെന്റലിസ്റ് നിപിൻ നിരവത്ത്, സാഹിത്യകാരി ശശികല മേനോൻ,
പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷോൺ ജെഫ് ക്രിസ്റ്റഫർ , YMCA ജനറൽ സെക്രട്ടറി ആന്റോ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
പിന്നണി ഗായകരായ അലോഷ്യസ് പെരേര മിനി അനിൽ, രാധിക അശോക്, ഹരി ഗോവിന്ദ് തുടങ്ങി പതിനഞ്ചിലധികം പ്രൊഫഷണൽ ഗായകർ അവതരിപ്പിക്കുന്ന മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന സംഗീത സന്ധ്യ ഹൃദ്യമായൊരു അനുഭവമായിരിക്കും.








