10:27am 13 November 2026
NEWS
കൊച്ചി നഗരത്തിൽ ആഘോഷമായി കേരളോത്സവം
04/11/2025  12:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരത്തിൽ ആഘോഷമായി കേരളോത്സവം
HIGHLIGHTS

കൊച്ചിയിൽ നടന്ന കേരളോത്സവം  ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.ആന്റോ ജോസഫ്,
മാത്യു മുണ്ടാട്ട്, ഗിരിജ സേതുനാഥ്‌,  ഊർമിള ഉണ്ണി, റോയ് മണപ്പള്ളിൽ എന്നിവർ സമീപം.
 

 

കൊച്ചി:  കേരള പിറവി ദിനത്തോടനുബന്ധിച്ചു എറണാകുളം YMCA യും   ദൃശ്യ ഗ്ലോബൽ മീഡിയയും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവം  വലിയൊരു സാംസ്കാരിക സംഗമമായി.  എറണാകുളം  YMCA പ്രസിഡന്റ് മാത്യു മുണ്ടാട്ടിന്റെ അധ്യക്ഷതയിൽ നടന്ന  പരിപാടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ  ഉദ്ഘാടനം ചെയ്തു. ദൃശ്യ ചെയർമാനും ചലച്ചിത്ര സംവിധായകനുമായ റോയ് മണപ്പള്ളിൽ, പ്രശസ്ത സാഹിത്യകാരി ഗിരിജ സേതുനാഥ്‌, വൈ.എം.സി.എ ഭാരവാഹികളായ 
ഷോൺ ജെഫ് ക്രിസ്റ്റഫർ, ആന്റോ ജോസഫ്, ചലച്ചിത്ര താരങ്ങളായ ഊർമിള ഉണ്ണി, ടോം ജേക്കബ്, രാജാസാഹിബ്, ജോയ് ജോൺ,  മെന്റലിസ്റ് നിപിൻ നിരവത്ത്,  സാഹിത്യകാരി ശശികല മേനോൻ, ബാബു വെളപ്പായ, ജോസ് മാവേലി, കെ. ഡി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

അലോഷ്യസ് പെരേര, മിനി അനിൽ,  രാധിക അശോക്, ഹരി ഗോവിന്ദ്, വി.ശോഭന,  പോൾസൺ, റെഞ്ചു പിറവം, കെ.ടി.മോഹനൻ, ജയമാല,  എസ്.ദിനേശ്, റോയ് ആന്റണി,  ബാബു ശരത്‌ ചന്ദ്രൻ, ശരത് മോഹൻ തുടങ്ങി  പതിനഞ്ചിലധികം  ഗായകർ അവതരിപ്പിച്ച സംഗീത സന്ധ്യ    ഹൃദ്യമായൊരു  അനുഭവമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img