12:00am 06 September 2026
NEWS
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി
02/07/2025  05:11 PM IST
nila
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി

ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴ സ്വദേശിനി ജാസ്മിനാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ഇരുപത്തെട്ടുകാരിയെ പിതാവ് ജോസ് മോൻ തോർത്ത് കഴുത്തിൽ മുറുക്കി കൊല്പപെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനിടെയുണ്ടായ പ്രകോപനത്തിൽ‌ തോർത്ത് കഴുത്തിൽ മുറുക്കിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 

ചൊവ്വാഴ്ച രാത്രിയാണ് എയ്ഞ്ചലിനെ വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ട പേൊലീസ് ഇക്കാര്യം ഡോക്ടർമാരോട് സൂചിപ്പിക്കുകയും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്‌മോൻ കുറ്റം ഏറ്റുപറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.