09:26pm 28 July 2026
NEWS
ചോദ്യപ്പേപ്പർ ചോർച്ച കേസിൽ എം.എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി
06/03/2025  01:36 PM IST
nila
ചോദ്യപ്പേപ്പർ ചോർച്ച കേസിൽ എം.എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി

കൊച്ചി: എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. ചോദ്യപ്പേപ്പർ ചോർത്തിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്.  കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്. 

ഇന്നു രാവിലെയാണ് ഷുബൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കഴിഞ്ഞ ദിവസം കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞതിനെത്തുടർന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അൺ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തി എം.എസ്. സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് നൽകുകയായിരുന്നു. ഈ ചോദ്യങ്ങൾ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img