04:04pm 07 November 2026
NEWS
നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് പ്രതിപ​ക്ഷ നേതാവ്
20/02/2025  12:10 PM IST
nila
നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് പ്രതിപ​ക്ഷ നേതാവ്

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോക്കോകോള കമ്പനിയേക്കാൾ വെള്ളം ബ്രൂവറിക്ക് ആവശ്യമായി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. മലമ്പുഴ ഡാമിൽ ആവശ്യത്തിന് വെള്ളമില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഒയാസിസ് കമ്പനി വന്ന വഴി സുതാര്യമല്ല എന്നാണ് സതീശൻ ആരോപിക്കുന്നത്. അഴിമതിയിലൂടെയാണ് ഒയാസിസ് കമ്പനി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂ​ഗർഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നിൽക്കുന്ന കമ്പനിയാണ് ഒയാസിസ്. ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്കെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നായിരുന്നു അദ്ദേഹ​ത്തിന്റെ വിമർശനം. സിപിഐ ആസ്ഥാനത്ത് പോയി സിപിഐ നിലപാടിനെതിരായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേൽപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img